കമ്മ്യൂണിസ്റ്റ് അസഹിഷ്ണുതയുടെ ഉദാഹരണം, ന്യായീകരിക്കാനാകില്ല’; ഗവർണർക്കെതിരായ പ്രതിഷേധത്തിനെതിരെ ഓ രാജഗോപാൽ

Kerala

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐ പ്രതിഷേധത്തിനെതിരെ ബിജെപി നേതാവ് ഓ രാജഗോപാല്‍. കമ്മ്യൂണിസ്റ്റ് അസഹിഷ്ണുതയുടെ ഉദാഹരണം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും ഓ രാജഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മൗനാനുവാദം ഇല്ലാതെ ഇത്തരത്തില്‍ പ്രതിഷേധിക്കാന്‍ സാധിക്കില്ല.
ഗവര്‍ണര്‍ക്കെതിരായ ഇത്തരം പ്രതിഷേധം തന്റെ ഓര്‍മ്മയില്‍ ഇല്ലെന്ന് ഓ രാജഗോപാല്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസിന് വീഴ്ച്ചയുണ്ടായെന്ന് രാജ്ഭവന്‍ അറിയിച്ചു.
ഗവര്‍ണറുടെ വാഹനം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച ദൃശ്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി. അറസ്റ്റിലായ 11 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. ബേക്കറി ജങ്ഷന് സമീപത്തുവച്ച് ഗവര്‍ണറുടെ വാഹനത്തിന് മുന്നിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എടുത്തുചാടുകയും വാഹനം നിര്‍ത്തിയപ്പോള്‍ വാഹനത്തില്‍ പ്രവര്‍ത്തകര്‍ അടിയ്ക്കുകയും ഗവര്‍ണറെ കരിങ്കൊടി കാണിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *