കുട്ടികൾ അടുത്ത് വന്നാൽ നിങ്ങള് എന്ത് ചെയ്യും എന്നാണ് പറയുന്നത്, ഇപ്പോൾ ഇത്രേ പറയുന്നുള്ളൂ, ഗവർണറെ വ്യക്തിപരമായി അധിക്ഷേപിച്ച് മുഖ്യമന്ത്രി

Kerala

പത്തനംതിട്ട : കാലിക്കറ്റ് സർവകലാശാലയിലെ പ്രതിഷേധങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖമന്ത്രി പിണറായി വിജയൻറെ വെല്ലുവിളി. ആറന്മുള നിയോജക മണ്ഡലത്തിൽ നവകേരള സദസ് നടക്കുന്നതിനിടെയായിരുന്നു ഗവർണക്കെതിരായ മുഖ്യമന്ത്രിയുടെ വ്യക്തിപരമായ പരാമർശം. മനോ നിലതെറ്റിയ മനുഷ്യനെ കയറൂരി വിടരുതെന്നും ഗവർണർ കേരളത്തെ അപമാനിക്കുകയാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

മുഖ്യമന്തി സ്ഥാനത്തിരിക്കുന്നത് കൊണ്ടാണ് ഇത്രയും പറഞ്ഞ് നിർത്തുന്നതെന്നും മുഖ്യമന്ത്രി ഭീഷണി മുഴക്കി. ‘കണ്ണൂരിനെ കുറിച്ച് ഗവർണർക്ക് ഒന്നുമറിയില്ല. രക്തസാക്ഷികളുടെ നാടാണ് കണ്ണൂർ. കേന്ദ്രസർക്കാരാണ് ഗവർണറെ കേരളത്തിനെതിരായി പ്രവർത്തിക്കാനായി കയറൂരി വിടുന്നത്. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയറൂരി വിടുന്നത് ശരിയല്ല എന്നത് കേന്ദ്രസർക്കാർ മനസിലാക്കണം മുഖ്യൻ പറയുകയുണ്ടായി.

ഗവർണർ വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ എസ്എഫ്ഐ പ്രവർത്തകർ ഓടിപോയെന്നാണ് അദ്ദേഹം പറഞ്ഞത്. കുട്ടികൾ അടുത്ത് വന്നാൽ നിങ്ങള് എന്ത് ചെയ്യും എന്നാണ് പറയുന്നത്. ഇപ്പോൾ ഇത്രേ പറയുന്നുള്ളൂവെന്നും മുഖ്യമന്തി ഭീഷണി മുഴക്കി.

Leave a Reply

Your email address will not be published. Required fields are marked *