തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പത്ത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 52കാരൻ പിടിയിൽ.ഉദിയൻകുളങ്ങര സ്വദേശിയായ സതീഷാണ് പോലീസിന്റെ പിടിയിലായത്.
കണ്ണിന് ചികിത്സ തേടിയെത്തിയ പത്ത് വയസുകാരിക്ക് നേരെയായിരുന്നു ഇയാളുടെ ലൈംഗികാതിക്രമം.തിങ്കളാഴ്ച രാവിലെ 10.30നായിരുന്നു സംഭവം.
കണ്ണിന് മരുന്നൊഴിച്ച ശേഷം ആശുപത്രിയിൽ ഇരുന്ന കുട്ടിയെ ഇയാൾ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു.കുട്ടി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ ഇയാളെ ഓടിച്ചിട്ട് പിടിച്ചു. തുടർന്ന് ഇയാളെ പോലീസിന് കൈമാറി