തിരുവനന്തപുരം: ബന്ധുവായ യുവതിയോട് ലൈംഗിക അഭ്യർത്ഥന നടത്തിയ ജലവിഭവ വകുപ്പ് ജീവനക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ആലപ്പുഴ ചേർത്തല പെരുമ്പളം വട്ടച്ചിറ വീട്ടിൽ വി. ആർ. ദീപുവിനു (40) എതിരെയാണ് തിരുവനന്തപുരം തമ്പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരത്ത് താമസിക്കുന്ന ബന്ധുവായ യുവതിയെ ഫോണിലൂടെ “ലൈംഗികബന്ധത്തിനു തനിക്കു താല്പര്യമുണ്ടെന്നും അതിനു അവസരം തരുമോ എന്നും, ഉൾപ്പെടെ ലൈംഗിക ചുവയോടെ ദീപു സംസാരിച്ചെന്ന യുവതിയുടെ പരാതിയിലായാണ് കേസ്.
ഈ വർഷമാണ് ദീപു ജലവിഭവ വകുപ്പിൽ ബോട്ട് ഡ്രൈവർ (ഗ്രേഡ് രണ്ട് ) ജോലിയിൽ പ്രവേശിച്ചത്. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായും ദീപുവിനെ അറസ്റ്റ് ചെയ്യുമെന്നും തമ്പാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. പ്രകാശ് പറഞ്ഞു. യുവതി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു നേരിൽ പരാതി നൽകി.പരാതി പരിശോധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.