വായു മലിനീകരണം: ഡല്‍ഹിയില്‍ നവംബര്‍ 13 മുതല്‍ 20 വരെ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം

Kerala

ഡല്‍ഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തി. നവംബര്‍ 13 മുതല്‍ 20 വരെയാണ് നിയന്ത്രണം. ട്രക്കുകള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.വായു മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ ഈയാഴ്ച അടച്ചിടുന്നത് 11 വരെയുള്ള ക്ലാസുകളിലേക്ക് കൂടി നീട്ടി. നിലവില്‍ അഞ്ചാം ക്ലാസ് വരെയാണ് അടച്ചിട്ടിരിക്കുന്നത്. തലസ്ഥാനത്ത് സ്‌കൂളുകളില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക.

ബിഎസ് ത്രീ പെട്രോള്‍, ബിഎസ് ഫോര്‍ ഡീസല്‍ വാഹനങ്ങളുടെ നിരോധനം തുടരുമെന്നും ഗോപാല്‍ റായ് വ്യക്തമാക്കി. വായുമലിനീകരണം കുറയ്ക്കാന്‍ അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒറ്റ, ഇരട്ട വാഹന നിയന്ത്രണം ആവിഷ്‌കരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *