ഡിസംബര്‍ 21ന് വനിതാ കമ്മിഷന്‍ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കും

Kerala

സ്ത്രീധന സമ്ബ്രദായത്തിനെതിരെയും സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ സംബന്ധിച്ചും ബോധവല്‍ക്കരിക്കുന്നതിന് വനിതാ കമ്മിഷന്‍ ഡിസംബര്‍ 21ന് രാവിലെ 10ന് വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരി നഗരസഭ ഓഡിറ്റോറിയത്തില്‍ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കും.വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേഷ് അധ്യക്ഷത വഹിക്കും. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, നഗരസഭാ ഡെപ്യുട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിഷ ടീച്ചര്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. റഷീദ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ്, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ്,

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ. സഹദേവന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഇന്‍ ചാര്‍ജ് സാലി പൗലോസ്, കെ.സി. യോഹന്നാന്‍, രാധാ രവീന്ദ്രന്‍, സി.കെ. ആരിഫ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുപ്രിയ അനില്‍കുമാര്‍, വനിതാ കമ്മിഷന്‍ റിസര്‍ച്ച്‌ ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിക്കും. സ്ത്രീധനം സാമൂഹ്യ വിപത്ത് എന്ന വിഷയം അഡ്വ. പി.എം. ആതിര നയിക്കും. നവമാധ്യമങ്ങളും സ്ത്രീകളും എന്ന വിഷയം സൈബര്‍ ക്രൈം എഎസ്‌ഐ ജോയ്‌സ് ജോണ്‍ നയിക്കും.

Leave a Reply

Your email address will not be published. Required fields are marked *