ടിപ്പര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു

Kerala

പഴയങ്ങാടി: പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടോറസ് ടിപ്പര്‍ ലോറിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു.കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്ക് പരിക്ക് . പഴയങ്ങാടി വാദിഹുദാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി കാസര്‍ക്കോട് തൃക്കരിപ്പൂര്‍ കൂലേരിയിലെ അബ്ദുള്‍നാസറിന്റെ മകന്‍ നവാഫ്‌നാസര്‍ ആണ് മരിച്ചത്.

ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ കുഞ്ഞിമംഗലം കൊവ്വപ്രത്തെ നൗഫലിന്റെ മകള്‍ നഹാന തനസ് നൗഫലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച ഉച്ചയോടെ പഴയങ്ങാടി ചെമ്ബല്ലികുണ്ട് കള്ള് ഷാപ്പിന് സമീപമായിരുന്നു അപകടം.

അതീവഗുരുതരമായി പരുക്കേറ്റ നവാഫിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ടോറസ് ലോറി ഡ്രൈവര്‍ക്കെതിരെ പഴയങ്ങാടി പൊലിസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *