ഗോമൂത്രത്തിൽ സ്വർണമുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയെന്ന അവകാശവാദവുമായി തെലങ്കാനയിലെ വിശ്വഹിന്ദു പരിഷത്ത് നേതാവ് പഗുഡാകുല ബാലസ്വാമി. ചാണകവും ഗോമൂത്രവുമെല്ലാം മരുന്നിനായി ഉപയോഗിക്കുന്നുണ്ടെന്നും ഗോസംരക്ഷണം ബജ്രങ്ദളിന്റെയോ വി.എച്ച്.പിയുടെയോ ഉത്തരവാദിത്തമല്ലെന്നും എല്ലാ ഹിന്ദുക്കളും ചെയ്യേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൃഗസ്‌നേഹികൾ എന്ന പേരിൽ ധാരാളം സാമൂഹികപ്രവർത്തകരും സന്നദ്ധ സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. റോട്ടിൽ പട്ടികളും പൂച്ചകളും എലികളും ചത്താൽ മൃഗങ്ങളെ പീഡിപ്പിക്കുന്നുവെന്നു പറഞ്ഞ് അവർ പ്രതികരിക്കാറുണ്ട്. എന്നാൽ, നിയമം ലംഘിച്ച് പശുവിനെ കൊന്നാൽ അവരൊന്നും മിണ്ടാറില്ല-ബാലസ്വാമി കുറ്റപ്പെടുത്തി. പശുവിൽ നിന്നും ലഭിക്കുന്ന പാലിലും തൈരിലും വെണ്ണയിലും നെയ്യിലും മൂത്രത്തിലും ചാണകത്തിലുമെല്ലാം വൈദ്യചികിത്സയ്ക്ക് ആവശ്യമായ ഘടകങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.