രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

Uncategorized

വൈക്കം: പള്ളിപ്രത്ത് ശേരി സെൻ്റ് ലൂയിസ് യുപി സ്കൂളിൻ്റെ പിടിഎ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ലഹരിയുടെ ദൂഷിത വലയം – രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ – എന്ന വിഷയത്തെ അടിസ്ഥാനമാക്കി വൈക്കം സിവിൽ എക്സൈസ് ഓഫീസർ ദീപേഷ് എ എസ് ക്ലാസ്സ് നയിച്ചു. വൈക്കം സെൻ്റ് ജോസഫ് ഫൊറോനപള്ളി വികാരി ഫാ.ബെർക്കുമാൻകൊടയക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ യുടെ പുതിയ ഭാരവാഹികളായി പ്രസിഡൻ്റായി കെ ഉദയകുമാർ, വൈസ്സ് പ്രസിഡൻ്റായി കണ്ണൻ കെഎം, കമ്മിറ്റി അംഗങ്ങളായി ശ്രീരാജ്ഇരുമ്പേപ്പള്ളിൽ,ലക്ഷ്മി സി,സൗമ്യ പ്രതാപ് ,പ്രിയ സിബി ,അഞ്ജലി കെ എസ്, ദിലീപ് പവിത്രൻ എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *