തലയോലപ്പറമ്പ് : സ്കൂൾ സോഷ്യൽ സെർവീസ് സ്കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി തലയോലപ്പറമ്പിലെ മികച്ച ജൈവകർഷകനും സാംസ്കാരിക പ്രവർത്തകനുമായ
പി ജി ഷാജിമോനെ ആദരിച്ചു. വിവിധ കൃഷിരീതികളെ കുറിച്ച് കുട്ടികളുടെ സംശയങ്ങൾക്കുള്ള മറുപടി അഭിമുഖത്തിലൂടെ ലഭിച്ചു. സ്കൂളിൽ ജൈവ കൃഷിയിടം ഒരുക്കാനുള്ള തീരുമാനവുമായാണ് കുട്ടികൾ മടങ്ങിയത്. ഹെഡ്‌മിസ്ട്രെസ്സ് ഡോ. യു ഷംല, അധ്യാപകരായ ഡോ ആശ ദേവ്, ലിൻസി ചാക്കോ, വിഷ്ണുഹരി, അംബിക എന്നിവർ നേതൃത്വം നൽകി.