റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ മികവ് തെളിയിച്ച് കുറവിലങ്ങാട് ഡി പോൾ ഹയർ സെക്കണ്ടറി സ്കൂൾ

Uncategorized

കുറവിലങ്ങാട് : എസ്.ബി. ഹയർ സെക്കന്ററി സ്കൂൾ ചങ്ങനാശ്ശേരിയിൽ വെച്ച് ഒക്ടോബർ 31, നവംബർ 1 തീയതികളിലായി നടത്തപ്പെട്ട കോട്ടയം റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ ഡി. പോൾ ഹയർ സെക്കന്ററി സ്കൂൾ 287 പോയിന്റോടെ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗം IT ഫെയർ ഓവറോൾ ഫസ്റ്റും പ്രവർത്തി പരിചയത്തിൽ ഓവറോൾ ഫസ്റ്റും കരസ്ഥമാക്കി.
HS വിഭാഗം 4 കുട്ടികൾ
ഒന്നാം സ്ഥാനവും 5 കുട്ടികൾ രണ്ടാം സ്ഥാനവും 3 കുട്ടികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
HSS വിഭാഗം ഒരു കുട്ടി ഒന്നാം സ്ഥാനവും രണ്ടു കുട്ടികൾ രണ്ടാം സ്ഥാനവും 6 കുട്ടികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് ഓവറോൾ രണ്ടാം സ്ഥാനം നിലനിർത്തിയത്.
12 കുട്ടികൾ സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുവാൻ അർഹരായി.

Leave a Reply

Your email address will not be published. Required fields are marked *