കൊല്ലം: 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏറെ ശ്രദ്ധേയമായ ഒരിടമായി മാറുകയാണ് ഭക്ഷണശാല. ഊട്ടുപുരയെന്നും ഭക്ഷണശാലയെന്നെല്ലാം കേട്ടു ശീലിച്ച മലയാളികള്‍ക്ക് വ്യത്യസ്ഥമായ അനുഭവമാണ് കൊല്ലം കലോത്സവം സമ്മാനിക്കുന്നത്.ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് കൊല്ലം ജില്ലയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളുടെ പേരുകളിലാണ് ഫുഡ് സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്. 15 സ്റ്റാളുകളും ഒരുക്കിയിരിക്കുന്നത് കൊല്ലത്തെ പ്രധാന സ്ഥലങ്ങളുടെ നാമത്തിലാണ്.
അച്ചന്‍കോവില്‍, അഴീക്കല്‍, അഷ്ടമുടി, കുണ്ടറ, ജഡായുപ്പാറ, റോസ് മല, തങ്കശ്ശേരി ,തെന്മല, പാലരുവി, നീണ്ടകര, പരവൂര്‍, മണ്‍റോ തുരുത്ത്, ശാസ്താംകോട്ട, ശെന്തുരുത്തി, സാമ്ബ്രാണി എന്നിങ്ങനെയാണ് പേര് നല്‍കിയിരിക്കുന്നത്.
കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും കലോത്സവത്തിനെത്തുന്നവര്‍ക്ക് ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ പരിചയപ്പെടുത്തുക എന്നതാണ് ഇത്തരത്തില്‍ ഭക്ഷണശാലയ്ക്ക് പേര് നല്‍കിയതിനു പിന്നിലെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.