മലയാള ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ജില്ലയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ, ജില്ലയിൽ ഏതെങ്കിലും കാലയളവിൽ ജോലിചെയ്ത് സ്ഥലംമാറ്റം ലഭിച്ചു പോയവർ, സർവീസിൽ നിന്നും വിരമിച്ചവർ എന്നിവരെ ഉൾപ്പെടുത്തി കൂട്ടായ്മ സംഗമം സാസ്ഥികം 2023 സംഘടിപ്പിക്കുന്നു. 2023 നവംബർ 11 ശനിയാഴ്ച എറണാകുളം നോർത്ത് ടൗൺ ഹാളിൽ വച്ച് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പരിപാടി നടത്തുന്നത്. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡയറക്ടർ ബി ശ്രീകുമാർ നിർവഹിക്കുന്നതാണ്. വകുപ്പ് തയ്യാറാക്കിയ ആനുവൽ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് 2022 വകുപ്പ് മുൻ ഡയറക്ടർ ആയ തോമസ് സ്ലീബ പ്രകാശനം ചെയ്യുന്നതാണ് വകുപ്പ് മുൻ ഡയറക്ടർമാരായ ശ്രീമതി ഈ ബേബി, പി വി ബാബു, ജോയിന്റ് ഡയറക്ടർ ശ്രീമതി ആർ സുദർശ തുടങ്ങിയവർ പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നതാണ്. കൂടാതെ വകുപ്പിലെ മുതിർന്ന അംഗങ്ങളെ ആദരിക്കൽ, കാർഷിക സെൻസസ് സംസ്ഥാനത്ത് ആദ്യമായി പൂർത്തീകരിച്ച ജില്ലയിലെ താലൂക്ക് തല സ്റ്റാറ്റിസ്റ്റിക്കൽ ഉദ്യോഗസ്ഥരെ ആദരിക്കൽ, വകുപ്പ് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റൽ നീതുലക്ഷ്മിയുടെ ക്ലാസിക്കൽ ഡാൻസും താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ കെ എസ് വിശ്വനാഥ് ആൻഡ് ടീം അവതരിപ്പിക്കുന്ന സംഗീതവിരുന്നും വകുപ്പിലെ ജീവനക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ് പ്രസ്തുത പരിപാടിയുടെ രജിസ്ട്രേഷൻ, റിസപ്ഷൻ, ഫിനാൻസ്, ഫുഡ്, തുടങ്ങിയ വിവിധ കമ്മിറ്റികളുടെ പ്രവർത്തനം സജീവമായി നടന്നുവരുന്നുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടർ എ പി ഷോജൻ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 9447726489,7356372433 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.