തിരുവനന്തപുരം : ഔദ്യോഗിക പ്രഖ്യാപനം വരാതെ പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ലെന്ന് ശശി തരൂര്‍ എം പി. എം പിയെന്ന നിലയില്‍ പ്രവര്‍ത്തനം തുടരുന്നു.താന്‍ ആരെയും ആക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല വോട്ട് തേടുന്നത്.
മുന്‍കാല പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് താന്‍ വോട്ട് ചോദിക്കാറുള്ളത്. തിരുവനന്തപുരത്തുകാര്‍ക്ക് തന്നെ അറിയാം. 15 വര്‍ഷമായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നയാളാണെന്നും പ്രത്യേക പ്രചരണം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഹിന്ദുമത വിശ്വാസിയാണ് പക്ഷെ ഹിന്ദുത്വയോട് യോജിപ്പില്ല. ഹിന്ദുത്വയെന്ന് പറഞ്ഞാല്‍ ഹിന്ദു സമുദായവുമായി ബന്ധമില്ല. ഹിന്ദുത്വയെ താന്‍ എതിര്‍ക്കും. ബഹുസ്വരതയ്ക്ക് വേണ്ടി ശബ്ദിക്കാന്‍ കഴിഞ്ഞ 15 വര്‍ഷമായി താന്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്തുകാര്‍ക്ക് വേണ്ടത് ഹിന്ദുത്വയുടെ ശബ്ദം ആണെങ്കില്‍ അതിനു യോജിച്ചയാള്‍ താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് എം.പിയെ കാണാന്‍ ഇല്ലെന്ന പ്രചരണത്തിന് തിരുവനന്തപുരത്ത് ഇരിക്കാനല്ല തന്നെ തെരഞ്ഞെടുത്ത് വിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രധാനമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.