പാലക്കാട്: മലയാളി താരം സ്ഞ്ജു സാംസണെ ട്വന്റി20 ലോകകപ്പിനുള്ള ടീമിലെടുത്തത് ബിജെപിയുടെ ഇടപെടലിലെന്ന് നേതാവിന്റെ പോസ്റ്റ്. ബിജെപി മീഡിയ പാനലിസ്റ്റ് അംഗമായ ജോമോന് ചക്കാലക്കലാണ് അവകാശവാദവുമായി രംഗത്തെത്തിയത്. ചര്‍ച്ചയായതോടെ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.
ബിജെപി സംഘടനാ സെക്രട്ടറി സുഭാഷ് ഇടപെട്ടാണ് സഞ്ജുവിനെ ടീമിലെടുത്തതെന്നാണ് ഫേസ്ബുക്കില്‍ ജോമോന് പറഞ്ഞത്. തിരുവനന്തപുരത്ത് നടന്ന യോഗത്തിനിടെ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നില്ലെന്ന് കാര്യം സുഭാഷിന് മുന്നില്‍ ഉന്നയിച്ചിരുന്നുവെന്നും അതിന് പിന്നാലെ സുഭാഷ് നടത്തിയ ഇടപെടലിലൂടെയാണ് സഞ്ജു ടീമിലെത്തിയതെന്നുമാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്