ഇടുക്കി:ശാന്തൻപാറയിലെ ഓഫിസിന്റെ സംരക്ഷണഭിത്തി പൊളിച്ചുനീക്കി സിപിഎം.
ഭൂപതിവ് നിയമം ലംഘിച്ചതിന് റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയിട്ടും നിർമാണ പ്രവർത്തനങ്ങൾ തുടരുകയും പിന്നീട് നിർമാണ പ്രവർത്തനങ്ങൾക്കു ഹൈക്കോടതി വിലക്കേർപ്പെടുത്തുകയും ചെയ്തിന് പിന്നാലെയാണ് സംരക്ഷണ ഭിത്തി പൊളിച്ചുനീക്കി.
താലൂക്ക് സർവെയർ അടയാളപ്പെടുത്തി നൽകിയ ഭാഗമാണ് പൊളിച്ചത്. കെട്ടിടം നിർമിച്ചത് പട്ടയമില്ലാത്ത ഭൂമിയിലാണെന്നും റോഡ് പുറമ്പോക്ക് കൈവശം വച്ചിരിക്കുന്നുവെന്നുമായിരുന്നു കണ്ടെത്തൽ. പുറമ്പോക്ക് കയ്യേറിയാണ് മതിൽ നിർമിച്ചതെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണ് പാർട്ടിയുടെ നേതൃത്വത്തിൽ മതിൽ പൊളിച്ചുനീക്കിയത്.
ശാന്തൻപാറ ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ട് മാസങ്ങളായി നിലനിൽക്കുന്ന വിവാദങ്ങൾക്ക് ഒടുവിലാണ് സംരക്ഷണ ഭിത്തി പൊളിച്ച് പ്രശ്നം തണുപ്പിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം എന്നതും ശ്രദ്ധേയമാണ്.
ശാന്തൻപാറ സിപിഎം ഓഫീസിന്‍റെ സംരക്ഷണഭിത്തി പൊളിച്ചുനീക്കി
