ബിഷപ്പുമാർക്കെതിരായ സജി ചെറിയാൻ്റെ പ്രസ്താവനയിൽ പാർട്ടി നേതൃത്വത്തിന് അതൃപ്തി. പ്രസ്താവന പാർട്ടി നിലപാട് അല്ലെന്ന് എം വി ഗോവിന്ദൻ സൂചന നൽകി. പാർട്ടിക്ക് പറയാനുള്ളത് പാർട്ടി സെക്രട്ടറി പറയും. സഭയ്ക്ക് അതൃപ്തിയുണ്ടെങ്കിൽ പാർട്ടി പരിശോധിക്കും. ശരിയായ വിമർശനങ്ങൾ ഉൾക്കൊള്ളുമെന്നും ബിഷപ്പ് മാർക്ക് രോമാഞ്ചമുണ്ടായി എന്ന സജി ചെറിയാൻ്റെ പ്രസ്താവനയിലെ പ്രയോഗങ്ങൽ പർവതീകരിക്കേണ്ടതില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
സജി ചെറിയാൻ്റെ പ്രസ്താവനയിൽ പാർട്ടി നേതൃത്വത്തിന് അതൃപ്തി
