ബിഷപ്പുമാർക്കെതിരായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവന ക്രൈസ്തവ സമൂഹത്തെ ഒന്നാകെ വേദനിപ്പിച്ചുവെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസ് പാംപ്ലാനി. ക്രൈസ്തവ സമൂഹത്തെ ആകെ അപമാനിച്ച പ്രസ്താവന ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് നാളായി കേരളത്തിലെ ക്രൈസ്തവ സഭയെ ബിജെപി പക്ഷത്താക്കാനുള്ള ബോധപൂർവ്വമായ ശ്രമം ചില കമ്യൂണിസ്റ്റ് നേതാക്കൾ നടത്തുന്നുണ്ടെന്നും പാംപ്ലാനി പറഞ്ഞു