കേരളത്തിൽ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല, തമിഴ്‌നാട്ടിൽ നിന്നും അരി വരും; വിവാദപരാമർശവുമായി മന്ത്രി സജി ചെറിയാന്‍

Kerala

ആലപ്പുഴ: കര്‍ഷകര്‍ക്കെതിരെ വിവാദപരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. കേരളത്തിൽ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നും തമിഴ്‌നാട്ടില്‍ നിന്ന് അരി വരുമെന്നും സജി ചെറിയാന്‍ പറഞ്ഞതാണ് കർഷക സംഘടനകളും കർഷകനും ഏറ്റുപിടിച്ചിരിക്കുന്നത്. കൃഷിമന്ത്രി പി പ്രസാദ് അടക്കം പങ്കെടുത്ത പൊതുപരിപാടിക്കിടെയായിരുന്നു വിവാദ പ്രസ്താവനയുമായി സജി ചെറിയാൻ രംഗത്തെത്തിയത്.

കൃഷി ചെയ്തില്ലെങ്കിൽ കേരളത്തിൽ ഒന്നും സംഭവിക്കില്ല. തമിഴ്നാട്ടിൽ നിന്നും എത്തുന്ന അരി ഉള്ളടത്തോളം കാലം കേരളത്തിൽ ആരും പട്ടിണി കിടക്കില്ല- ഇത്തരത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. സർക്കാർ കാർഷിക മേഖലയിൽ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും എന്നാൽ അതിനോട് സഹകരിക്കാൻ കർഷകർ തയ്യാറാകുന്നില്ലെന്നും പ്രസംഗമദ്ധ്യേ സജി ചെറിയാൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *