കൊച്ചി: കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിനെ പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന പരാതിയിൽ കിറ്റക്‌സ് എംഡിയും ട്വന്‍റി 20 പാര്‍ട്ടി ചെയര്‍മാനുമായ സാബു എം ജേക്കബിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു.
പ്രകോപനപരമായി പ്രസംഗിച്ചതിന് നേരത്തെ മറ്റൊരു കേസും സാബു എം ജേക്കബിനെതിരെ പൊലീസ് എടുത്തിരുന്നു.
പുത്തൻ കുരിശു പൊലീസിന്‍റേതാണ് നടപടി. പട്ടികജാതി പട്ടികവർഗ്ഗ പീഡനനിരോധന നിയമപ്രകാരം ആണ് കേസ്.
സാബു എം ജേക്കബിനെതിരെ പിവി ശ്രീനിജൻ എംഎൽഎയും സി.പി.എം പ്രവര്‍ത്തകരായ ശ്രുതി ശ്രീനിവാസൻ, ജോഷി വര്‍ഗീസ് എന്നിവരും പരാതി നൽകിയിരുന്നു. മൂന്ന് പരാതികളാണ് ആകെ പൊലീസിന് ലഭിച്ചിട്ടുള്ളത്.
കോലഞ്ചേരിയിൽ സംഘടിപ്പിച്ച ട്വന്റി ട്വന്റി മഹാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ സാബു എം ജേക്കബ്, പിവി ശ്രീനിജിനെ വൃത്തികെട്ട ജന്തുവെന്ന് അധിക്ഷേപിച്ച് സംസാരിച്ചെന്നാണ് പരാതി.