ശബരിമലയിൽ സർക്കാരും ദേവസ്വവും പരാജയപ്പെട്ടു; മണ്ഡലകാലത്തെ ദുരവസ്ഥ മകരവിളക്കിന് ഉണ്ടാകരുത്; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Breaking Kerala

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാലത്ത് സർക്കാരിനും ദേവസ്വത്തിനും ഉണ്ടായ വീഴ്‌ചകൾ പരിഹരിച്ച്, മകരവിളക്ക് തീർത്ഥാടനത്തിന് എല്ലാ ഭക്തർക്കും സുഗമായ ദർശനം നടത്തുവാനും അഭിഷേകം നടത്തുവാനുമുള്ള കുറ്റമറ്റ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്ത് നൽകി.തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ അയ്യപ്പഭക്തന്മാർ സഞ്ചരിക്കുന്ന വാഹനങ്ങൾ പന്തളത്തും ചെങ്ങന്നൂരും വടശ്ശേരിക്കരയിലും ളാഹയിലും എരുമേലിയിലും മണിക്കൂറുകളോളം റോഡിൽ തടഞ്ഞ് ഭക്തജനങ്ങളെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുന്ന പോലീസ് രാജിന് അടിയന്തരമായി അറുതി വരുത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *