ശബരിമലയില്‍ ഭക്തരുടെ വര്‍ധന മുന്‍കൂട്ടി കണ്ട് അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാരിനായില്ല:കുമ്മനം രാജശേഖരന്‍

Breaking Kerala

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഭക്തരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയില്ല.തിരക്കിന് കാരണം ഭക്തര്‍ പെട്ടെന്ന് എത്തിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്. ഭക്തരുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും 30 ശതമാനം വര്‍ധനയുണ്ടാകും.

ഭക്തരുടെ വര്‍ധന മുന്‍കൂട്ടി കണ്ട് അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാരിനായില്ല. മുന്‍ പരിചയമില്ലാത്തെ പൊലീസുകാരെ ശബരിമലയില്‍ നിയോഗിച്ചു. തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്നെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. ശബരിമല ടൂറിസ്റ്റ് കേന്ദ്രമാകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും കുമ്മനം വ്യക്തമാക്കി.

അതിനിടെ ബിജെപി പ്രതിനിധി സംഘം വ്യാഴാഴ്ച ശബരിമല സന്ദര്‍ശിക്കും. ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘമാണ് ശബരിമല സന്ദര്‍ശിക്കുക.ശബരിമലയില്‍ അയ്യപ്പഭക്തര്‍ നേരിടുന്ന ദുരിതം മനസിലാക്കാനാണ് സന്ദര്‍ശനം എന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് പ്രതിനിധി സംഘം ഇന്ന് ശബരിമല സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ശബരിമലയിലേക്ക് ബിജെപിയും പ്രതിനിധി സംഘത്തെ അയക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *