പെരുവ : നിയുക്ത ശബരിമല ദേവസ്വം മേൽശാന്തി പുത്തില്ലത്തു മഹേഷ് നമ്പൂതിരിയ്ക്കു മുളക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രത്തിൽ സ്വീകരണം നൽകി. ക്ഷേത്രം മേൽശാന്തി കൃഷ്ണകുമാർ നമ്പൂതിരി പൂർണ്ണകുംഭം നൽകി അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്നു ക്ഷേത്രാങ്കണത്തിൽ നടന്ന സ്വീകരണയോഗത്തിൽ ഉപദേശക സമിതി സെക്രട്ടറി കെ എസ് രാമകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
ഇ പി ഗോപീകൃഷ്ണൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം കൈലാസ് നാഥ്, കെ ജി ശിവശങ്കരൻ നായർ, ബാബു പതിക്കാലിൽ, സി. പി ശശികുമാർ, ശശികുമാർ കളപ്പുര, എൻ രാജിവ് എന്നിവർ ആശംസയർപ്പിച്ചു. കളമ്പൂർ രാമചന്ദ്രൻ ഈശ്വരപ്രാർത്ഥനയും, സുരേന്ദ്രൻ അനന്യം, ചന്ദ്രിക എന്നിവർ കീർത്തനാലാപം നടത്തി. പുത്തില്ലത്തു മധു നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. മഹേഷ് നമ്പൂതിരി മറുപടി പ്രസംഗം പറഞ്ഞു. അന്തരിച്ച ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് എൻ. കെ. നാരായണൻ നായരുടെ അനുസ്മരണം നടത്തിക്കൊണ്ട് യോഗം സമാപിച്ചു.