ഇന്നലെ മാത്രം പതിനെട്ടാംപടി കയറിയത് 94452 പേരാണ്. 10 ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് ഇന്നലെയായിരുന്നു. തിരക്ക് കൂടിയതോടെ നിലക്കലിലേക്ക് വാഹനനിയന്ത്രണം ഏര്‍പ്പെടുത്തി. മണ്ഡലപൂജയ്ക്ക് മുന്നോടിയായി ശബരിമലയില്‍ പൊലീസ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.
തിരക്ക് നിയന്ത്രിക്കാന്‍ മണ്ഡലപൂജാ സമയത്ത് 2700 ഓളം പേരെയാണ് ശബരിമലയില്‍ മാത്രമായി വിന്യസിക്കുക. നിലവില്‍ വലിയ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ഇത് മുന്നില്‍ക്കണ്ടുള്ള സജ്ജീകരണമാണ് പൊലീസ് ഒരുക്കുന്നത്.