പത്തനംതിട്ട: ശബരിമലയില്‍ എല്ലാവര്ക്കും സുരക്ഷിതവും സുഗമവുമായ തീര്‍ത്ഥാടനവുമാണ് നടക്കുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണന്.’നിറം പിടിപ്പിച്ച വാര്‍ത്തകളല്ല ശബരിമലയില്‍ കണ്ടത്. എങ്ങും സംതൃപ്തരായ തീര്‍ത്ഥാടകര്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ കൂടുതലായി എത്തുന്നു. എല്ലാവര്ക്കും സുരക്ഷിതവും സുഗമവുമായ തീര്‍ത്ഥാടനം ഇവിടെ സാധിക്കുന്നു.’-മന്ത്രി പറഞ്ഞു.
അതേസമയം, അയ്യപ്പ ഭക്തന്റെ തല ശബരിമല പൊലീസ് അടിച്ചു തകര്‍ത്തെന്ന രീതിയില്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കേരളാ പൊലീസ് അറിയിച്ചു. അയ്യപ്പഭക്തനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തില്‍ നടന്നതല്ല.