പത്തനംതിട്ട: മകരജ്യോതി ദർശനത്തോടനുബന്ധിച്ച് സന്നിധാനത്ത് ഉണ്ടാകുന്ന തിരക്കുകൾ പരിഗണിച്ച് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുന്നു. സന്നിധാനത്തിനും പമ്പയ്ക്കും പുറമേ, പത്തനംതിട്ട ജില്ലയിലെ 7 കേന്ദ്രങ്ങളിൽ കൂടി ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. നീലിമല, അപ്പാച്ചിമേട്, അട്ടത്തോട്, ഇലവുങ്കൽ, നെല്ലിമല, അയ്യൻ മല, ളാഹ, പഞ്ഞിപ്പാറ എന്നിവിടങ്ങളിലാണ് മകരജ്യോതി കാണാനുള്ള സൗകര്യം ഒരുക്കുക.
ശബരിമല, പമ്പ ഹിൽ ടോപ്പ്, നീലിമല, അപ്പാച്ചിമേട്, അട്ടത്തോട്, ഇലവുങ്കൽ, ളാഹ എന്നീ കേന്ദ്രങ്ങൾ റാണി പെരുനാട് വില്ലേജിലാണ്. അതേസമയം, പഞ്ഞിപ്പാറ സീതത്തോട് വില്ലേജിലും, അയ്യൻ മല, നെല്ലിമല എന്നിവ കൊല്ലമുള വില്ലേജിലുമാണ്. എല്ലാ കേന്ദ്രങ്ങളിലും വെള്ളം, വെളിച്ചം, വൈദ്യസഹായം എന്നിവ ഉണ്ടായിരിക്കും.