ശബരിമല മകരവിളക്കിന് സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഹൈകോടതി

Breaking Kerala

കൊച്ചി: ജനുവരി 15ന് മകരവിളക്കിനോടനുബന്ധിച്ച്‌ ശബരിമല പതിനെട്ടാം പടിയിലടക്കം സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഹൈകോടതി.ദര്‍ശനത്തിന് എത്തുന്നതില്‍ 30 ശതമാനത്തോളം കുട്ടികളും സ്ത്രീകളുമാണ്. ഇതിനുപുറമെ, മുതിര്‍ന്ന പൗരന്മാരും ശാരീരിക വെല്ലുവിളി നേരിടുന്നവരുമുണ്ട്. എല്ലാവരുടെയും പരിപൂര്‍ണ സുരക്ഷ ഉറപ്പു വരുത്തണം.

തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിയന്ത്രിച്ച്‌ കടത്തിവിടുന്നത് സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമാണെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മകരവിളക്കിന് മുന്നോടിയായുള്ള തിരക്ക് കണക്കിലെടുത്ത് പാണ്ടിത്താവളത്തും അന്നദാന കൗണ്ടര്‍ വേണമെന്ന് കോടതി ഉത്തരവിട്ടു.

പാണ്ടിത്താവളത്ത് കുടിവെള്ളമടക്കം ഉറപ്പാക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ശബരിമല സ്പെഷല്‍ കമീഷണറുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത കോടതി സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാൻ പത്തനംതിട്ട ജില്ല ഭരണകൂടത്തിനും പൊലീസിനും നിര്‍ദേശം നല്‍കി. തിരക്ക് കണക്കിലെടുത്ത് നട അടച്ചശേഷവും തീര്‍ഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിക്കുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇവര്‍ക്ക് പുലര്‍ച്ച മൂന്നിന് ദര്‍ശനം നടത്താൻ കഴിയും.

ക്യൂ കോംപ്ലക്സില്‍ തിരക്കുണ്ടാകുന്നില്ലെന്നും വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കി ഇത് സംബന്ധിച്ച്‌ എക്സി. മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, മൈസൂരു സ്വദേശിയെ പൊലീസ് പതിനെട്ടാംപടിയില്‍ മര്‍ദിച്ചെന്ന ആരോപണത്തില്‍ കോടതി ഇടപെട്ടില്ല. മര്‍ദിച്ചുവെന്ന ആരോപണത്തില്‍ വസ്തുതയില്ലെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ഇക്കാര്യം പരിഗണിക്കാതിരുന്നത്. ആരോപണത്തില്‍ കഴമ്ബില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.കൊച്ചി: ജനുവരി 15ന് മകരവിളക്കിനോടനുബന്ധിച്ച്‌ ശബരിമല പതിനെട്ടാം പടിയിലടക്കം സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഹൈകോടതി.ദര്‍ശനത്തിന് എത്തുന്നതില്‍ 30 ശതമാനത്തോളം കുട്ടികളും സ്ത്രീകളുമാണ്. ഇതിനുപുറമെ, മുതിര്‍ന്ന പൗരന്മാരും ശാരീരിക വെല്ലുവിളി നേരിടുന്നവരുമുണ്ട്. എല്ലാവരുടെയും പരിപൂര്‍ണ സുരക്ഷ ഉറപ്പു വരുത്തണം.

തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിയന്ത്രിച്ച്‌ കടത്തിവിടുന്നത് സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമാണെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മകരവിളക്കിന് മുന്നോടിയായുള്ള തിരക്ക് കണക്കിലെടുത്ത് പാണ്ടിത്താവളത്തും അന്നദാന കൗണ്ടര്‍ വേണമെന്ന് കോടതി ഉത്തരവിട്ടു.

പാണ്ടിത്താവളത്ത് കുടിവെള്ളമടക്കം ഉറപ്പാക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ശബരിമല സ്പെഷല്‍ കമീഷണറുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത കോടതി സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാൻ പത്തനംതിട്ട ജില്ല ഭരണകൂടത്തിനും പൊലീസിനും നിര്‍ദേശം നല്‍കി. തിരക്ക് കണക്കിലെടുത്ത് നട അടച്ചശേഷവും തീര്‍ഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിക്കുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇവര്‍ക്ക് പുലര്‍ച്ച മൂന്നിന് ദര്‍ശനം നടത്താൻ കഴിയും.

ക്യൂ കോംപ്ലക്സില്‍ തിരക്കുണ്ടാകുന്നില്ലെന്നും വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കി ഇത് സംബന്ധിച്ച്‌ എക്സി. മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, മൈസൂരു സ്വദേശിയെ പൊലീസ് പതിനെട്ടാംപടിയില്‍ മര്‍ദിച്ചെന്ന ആരോപണത്തില്‍ കോടതി ഇടപെട്ടില്ല. മര്‍ദിച്ചുവെന്ന ആരോപണത്തില്‍ വസ്തുതയില്ലെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ഇക്കാര്യം പരിഗണിക്കാതിരുന്നത്. ആരോപണത്തില്‍ കഴമ്ബില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *