ശബരിമല മേൽശാന്തി നിയമനം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

Kerala

എറണാകുളം: ശബരിമല മേൽശാന്തി നിയമനം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ദേവസ്വം ബെഞ്ചിന്‍റേതാണ് ഉത്തരവ്. തിരുവനന്തപുരം സ്വദേശി മദുസൂധനൻ നമ്പൂതിരിയാണ് തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.

ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം മേൽശാന്തി തെരഞ്ഞെടുപ്പിൽ ഉണ്ടായെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഒബ്സർവറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *