ശബരിമലയില്‍ അസൗകര്യം ഉണ്ടെന്ന പ്രചാരണം രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ മൂലം:ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Breaking

തിരുവനന്തപുരം: ശബരിമലയില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്ന് തിരവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്.അസൗകര്യം ഉണ്ടെന്ന പ്രചാരണം രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ മൂലമാണെന്നും അദ്ദേഹം ആരോപിച്ചു.

ഭക്തജനങ്ങള്‍ക്ക് ദര്‍ശന സമയം 18 മണിക്കൂറായി ദീര്‍ഘിപ്പിച്ചു.സീസണ്‍ തുടങ്ങിയ കാലയളവ് മുതല്‍ വെര്‍ച്വല്‍ ക്യൂവില്‍ 90,000 പേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനാണ് സൗകര്യം ഏര്‍പ്പെടുത്തിയത്. തിരക്ക് നിയന്ത്രിക്കുന്നതിന് 80,000 പേര്‍ക്കായി ചുരുക്കി. ദര്‍ശനത്തിനായി വരി നില്‍ക്കുന്ന അയ്യപ്പഭക്തര്‍ക്ക് വലിയ നടപ്പന്തല്‍, ഡൈനാമിക്ക് ക്യൂ കോംപ്ലക്‌സ് എന്നിവയില്‍ ചുക്കുവെള്ളവും ബിസ്‌ക്കറ്റും വിതരണം ചെയ്യുന്നുണ്ട്

ദിവസം 23 മണിക്കൂറും ഭക്തജനങ്ങളെ തേങ്ങയടിച്ച്‌ പതിനെട്ടാംപടി കയറുന്നതിന് അനുവദിക്കുന്നുണ്ട്. അപ്പം അരവണ പ്രസാദം ഭക്തജനങ്ങള്‍ക്ക് നല്‍കുന്നതിന് 18ാം പടിക്ക് താഴെയുള്ള കൗണ്ടര്‍ കോംപ്ലക്‌സില്‍ 10 കൗണ്ടറുകളും മാളികപ്പുറത്തിന് സമീപം ആറ് കൗണ്ടറുകളുമുണ്ട്. നെയ്യഭിഷേകത്തിനുള്ള കൂപ്പണ്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് പ്രത്യേക കൗണ്ടറുകളുണ്ട്.

നിലയ്‌ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍് പാര്‍ക്ക് ചെയ്യുന്നതിന് ഐസിഐസിഐ ബാങ്കിന്റെ സഹകരണത്തോടുകൂടി ഫാസ്റ്റ് ടാഗ് സൗകര്യം സജ്ജമാക്കി. നിലക്കലില്‍ 7000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകും.

ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കിയിട്ടില്ലെന്ന പ്രചരണം ശരിയല്ല. മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മറ്റുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രണ്ട് തവണ അവലോകനയോഗം ചേര്‍ന്നു. അവധി ദിവസങ്ങളിലെ പ്രതിസന്ധിയാണ് ഇപ്പോഴുള്ളതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *