ശബരിമലയില്‍ അരവണ പ്രതിസന്ധി തുടരുന്നു. അരവണ ടിന്നുകളുടെ ക്ഷാമം മൂലം ഒരു ഭക്തന് അഞ്ച് ടിന്‍ വീതം അരവണ മാത്രമാണ് നല്‍കാന്‍ കഴിയുന്നത്.
ഇന്ന് കൂടുതല്‍ അരവണ ടിന്നുകള്‍ സന്നിധാനത്തേക്ക് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്. മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അരവണയ്ക്ക് ക്ഷാമം വരാതിരിക്കാന്‍ കൂടിയാണ് നിയന്ത്രിത തോതില്‍ അരവണ നല്‍കുന്നത്. അതേസമയം ഇന്നും വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. കൊടിമരത്തിന് താഴെ പോലും വലിയ തിരക്ക് അനുഭവപ്പെട്ടു. ഇവിടെ കയര്‍ കെട്ടി ഭക്തരെ നിയന്ത്രിക്കേണ്ടി വന്നു. ഫ്‌ളൈ ഓവറിലും വലിയ തിരക്ക് അനുഭവപ്പെട്ടു.