പത്തനംതിട്ട: ശബരിമലയിലെ പ്രസാദമായ അപ്പം, അരവണ എന്നിവയുടെ വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ശര്‍ക്കരക്ഷാമം കാരണം അരവണയുടെ ഉത്പാദനം നിലച്ചതാണ് നിയന്ത്രണത്തിന് കാരണം. നിലവില്‍ ഒരാള്‍ക്ക് അഞ്ച് ബോട്ടില്‍ അരവണയും അഞ്ച് പായ്‌ക്കറ്റ് അപ്പവുമാണ് നല്‍കുന്നത്.
കരിമ്ബ് ക്ഷാമം രൂക്ഷമായതോടെ ശര്‍ക്കരയുടെ വരവ് നിലച്ചിട്ട് രണ്ടാഴ്ചയായി. ഇത് പ്രസാദ നിര്‍മ്മാണത്തിലും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പ്രസാദത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കൗണ്ടറുകളില്‍ വൻ ഭക്തജനത്തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെടുന്നത്.
മണ്ഡലപൂജ വരെയുള്ള പ്രസാദ നിര്‍മ്മാണത്തിനുള്ള ശര്‍ക്കര സ്റ്റോക്കുണ്ടെന്നാണ് ദേവസ്വത്തിന്റെ വാദം. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു.