ശബരിമല സ്വർണക്കൊളള കേസിൽ പോറ്റിക്ക് പണം നൽകിയ സ്പോൺസർ രമേശ് റാവുവിനെ ചോദ്യംചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളളയിൽ സ്പോൺസർ രമേശ് ബാബുവിനെ ചോദ്യംചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. ഈ ആഴ്ച്ച തന്നെ രമേശ് റാവുവിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യും. വാസുവിന്റെ കാലത്ത് ഇയാൾക്ക് സ്പോൺസർഷിപ്പ് ഏകോപനമുണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. ഇയാൾക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും സൂചന ഉണ്ട് . പോറ്റിക്ക് പണം നൽകിയ സ്പോൺസറാണ് രമേശ്‌ റാവു. എറണാകുളം സ്വദേശിയായ രാഷ്ട്രീയ ബന്ധമുളള ഒരു വ്യവസായിയും ചോദ്യമുനയിലുണ്ട്. പോറ്റിയുടെ രേഖകളിൽ ഇയാളുടെ പേരും ഉണ്ടെന്ന് വിവരം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *