രൂപതയുടെ വളർച്ചക്ക് സമഗ്രമായ കർമ്മപദ്ധതി ആവിഷ്ക്കരിക്കും : ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ

Kerala Local News

കോട്ടപ്പുറം : കോട്ടപ്പുറം രൂപതയുടെ 2027 ൽ നടക്കുന്ന റൂബി ജൂബിലിയോടനുബന്ധിച്ചും 2037 ലെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ചും സമഗ്രമായ കർമ്മപദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . കുടുംബങ്ങൾക്കും വൈദീകർക്കും സന്യസ്തർക്കും വേണ്ടി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ രൂപത പാസ്റ്റൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ജോസഫ് മാളിയേക്കൽ, ജോയിൻ്റ് സെക്രട്ടറി ജെസി ജെയിംസ്, സിഎസ്എസ് രൂപത പ്രസിഡൻ്റ് ജിസ്മോൻ ഫ്രാൻസിസ്, കെഎൽസിഡബ്ല്യുഎ രൂപത പ്രസിഡൻ്റ് റാണി പ്രദീപ് എന്നിവർ പ്രസംഗിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപങ്കാളിത്തം സംബന്ധിച്ച് പ്ലാസിഡ് ഗ്രിഗറി ക്ലാസ് നയിച്ചു. ചർച്ചകളും നടന്നു.വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, എപ്പിസ്കോപ്പൽ വികാരി മോൺ. സെബാസ്റ്റ്യൻ ജക്കോബി ഒഎസ്ജെ, ചാൻസലർ ഫാ.ഷാബു കുന്നത്തൂർ, 102 പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഫാ. ആന്റെൺ ജോസഫ് ഇലഞ്ഞിക്കൽ
പി.ആർ. ഒ, കോട്ടപ്പുറം രൂപത
Mobile : 8891296223

Leave a Reply

Your email address will not be published. Required fields are marked *