കണ്ണൂര്‍: റോയല്‍ ട്രാവൻകൂര്‍ കമ്ബിനി ചെയര്‍മാനും എം.ഡിയുമായ രാഹുല്‍ ചക്രപാണിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. റോയല്‍ ട്രാവൻകൂറിന്റെ കണ്ണൂര്‍ ഹെഡ് ഓഫിസില്‍ പണം തിരികെ ലഭിക്കാത്ത നിക്ഷേപകര്‍ ദിവസങ്ങളോളം പ്രതിഷേധ സമരം നടത്തിയിരുന്നു.ഇവിടെ പണം നിഷേപിച്ച കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് പണം ലഭിക്കാറുണ്ട്. കോടികളാണ് റോയല്‍ ട്രാവൻകൂര്‍ നിക്ഷേപകര്‍ക്ക് തിരിച്ചു നല്‍കാനുള്ളത്. ഇവരില്‍ ചിലര്‍ പൊലിസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇടപെട്ട പൊലിസിനോട് സമയബന്ധിതമായി പണം തിരിച്ചു നല്‍കുമെന്ന് മാനേജ്മെന്റ് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും വാഗ്ദ്ധാനം പാലിക്കാൻ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് സ്ഥാപന മേധാവിയായ രാഹുല്‍ ചക്രപാണിയെ കണ്ണൂര്‍ ടൗണ്‍ സി.ഐ ബിനു മോഹന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.
നിക്ഷേപകരുടെ പണം തിരികെ നല്‍കാത്തതിനാല്‍ റോയല്‍ ട്രാവൻകൂര്‍ രാഹുല്‍ ചക്രപാണിയെ പൊലിസ് കസ്റ്റഡിയിലെടുത്തു
