രോഹിത്‌ ശർമ വിരമിക്കാൻ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ

Sports

തുടർ പരാജയങ്ങൾ, ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റൻ രോഹിത്‌ ശർമ ടെസ്റ്റിൽ നിന്ന്‌ വിരമിച്ചേക്കുമെന്ന്‌ റിപ്പോർട്ട് ചെയ്ത് ദേശീയ മാധ്യമങ്ങൾ. വിരമിക്കൽ പ്രഖ്യാപനം എപ്പോൾ ഉണ്ടാകുമെന്ന കാര്യത്തിൽ വ്യക്തതതയില്ലെങ്കിലും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിന്‌ ശേഷം വിരമിക്കുമെന്നാണ് സൂചന. ജനുവരി മൂന്നിന് സിഡ്നിയിലാണ് ഓസ്‌ട്രേലിയക്കെതിരെ ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ അവസാനമത്സരം.

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ്‌ ഫൈനലിലേക്ക്‌ ടീം യോഗ്യത നേടിയാൽ ആ മത്സരം കളിക്കാൻ അനുവദിക്കണമെന്ന്‌ സെലക്‌ടർമാരോട്‌ രോഹിത്‌ പറഞ്ഞതായും വാർത്തകളുണ്ട്‌.

ഈ വർഷം ടെസ്റ്റിൽ വളരെ മോശം ഫോമിലാണ് രോഹിത്. ഒരുകാലത്ത് ഹിറ്റ്മാൻ എന്ന് വിളിക്കപ്പെട്ട രോഹിതിന്റെ തുടർച്ചയായ മോശം ഫോമിൽ നിരാശരാണ് ആരാധകർ. നോ ഹിറ്റ് ശർമ എന്ന വിമർശനവും അദ്ദേഹത്തിനെതിരെ വ്യാപകമായി ഉയരുന്നുണ്ട്.

ആറ്‌ ഇന്നിങ്‌സുകളിൽ നിന്നായി 31 റൺസാണ്‌ ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ രോഹത് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ വൈസ്‌ ക്യാപ്‌റ്റൻ ജസ്‌പ്രീത്‌ ബുമ്ര പരമ്പരയിൽ നേടിയ വിക്കറ്റുകളുടെ എണ്ണം 30 ആണ്‌. രോഹിത്‌ ശർമയ്‌ക്കെതിരെ ഈ രണ്ട്‌ കണക്കുകൾ വച്ചുള്ള വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമാണ്‌.

Leave a Reply

Your email address will not be published. Required fields are marked *