പാലക്കാട്: പെര്‍മിറ്റ് ലംഘനത്തിനെ തുടര്‍ന്ന് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന് ബസ് ഉടമയ്ക്ക് വിട്ടുനല്‍കി.പതിനായിരം രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ഉടമയായ ഗിരീഷിന് അധികൃതര്‍ റോബിനെ വിട്ടു നല്‍കിയത്. കോയമ്ബത്തൂര്‍ സെന്ട്രല്‍ ആര്‍.ടി.ഓയാണ് പിഴ ഈടാക്കിയത്.
ബസ് വിട്ടുകിട്ടിയ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ സാധാരണ സര്‍വീസ് പുനഃരാരംഭിക്കുമെന്നും വൈകുന്നേരം അഞ്ച് മണിക്ക് കോയമ്ബത്തൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സര്‍വീസ് നടത്തുമെന്നും ഉടമ അറിയിച്ചു.
നേരത്തെ സര്‍വീസ് പുനരാരംഭിച്ച ശേഷം വാളയാറിലെ കേരള അതിര്‍ത്തി കടന്നതിന് പിന്നാലെ ബസ് തമിഴ്നാട് ആര്‍.ടി.ഓ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. യാത്രക്കാരെ ഉള്‍പ്പെടെയാണ് അന്ന് ബസ് കസ്റ്റഡിയിലായത്. പിന്നീട് യാത്രക്കാര്‍ക്കായി മറ്റൊരു ബസ് ഒരുക്കി ഇവരെ വാളയാറില്‍ എത്തിക്കുകയും ചെയ്തിരുന്നു.