റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ് അറസ്റ്റിൽ. വണ്ടി ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നാണ് പൊലീസ് ഗിരീഷിനെ പിടികൂടിയത്. 2021ലെ ചെക്ക് കേസുമായി ബന്ധപ്പെട്ട കോടതി വാറണ്ടിനെ തുടർന്നാണ് അറസ്റ്റ്. ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചു. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികൾ.
വണ്ടി ചെക്ക് കേസ്: റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ് അറസ്റ്റിൽ
