റോഡ് സുരക്ഷ എന്ന ലക്ഷ്യത്തോടെ നവംബർ 1 മുതൽ റോഡ് സുരക്ഷാ വര്‍ഷം ആചരിക്കുമെന്ന് മന്ത്രി

Kerala

തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2023 നവംബര്‍ 1 മുതല്‍ 2024 ഒക്ടോബര്‍ 31 വരെ റോഡ് സുരക്ഷാ വര്‍ഷമായി ആചരിക്കാൻ കേരള റോഡ് സുരക്ഷാ അതോറിറ്റി തീരുമാനിച്ചു.അതോറിറ്റി ചെയര്‍മാൻ കൂടിയായ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും പങ്കെടുത്തു. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബൃഹത്തായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രോഗ്രാം കലണ്ടര്‍ പ്രസിദ്ധീകരിക്കും.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെ സഹകരിപ്പിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. റോഡ് സുരക്ഷാ വര്‍ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 31ന് തിരുവനന്തപുരത്ത് നടക്കും. വടക്കൻ ജില്ലകളിലെ പ്രവര്‍ത്തനത്തിന്റെ ക്രോഡീകരണത്തിനായി കോഴിക്കോട് പരിപാടി സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *