കോഴിക്കോട് അരയിടത്ത്പാലത്ത് സ്വകാര്യബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരുക്ക്. 30 പേർക്ക് പരുക്കേറ്റു. ബൈക്ക് യാത്രക്കാരന് ഉൾപ്പടെ 2 പേർക്ക് ഗുരുതര പരുക്ക് പറ്റി. ബസ് ഉയർത്താനുള്ള ശ്രമങ്ങൾ തുടരുന്നു.
വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്. സ്കൂൾ കുട്ടികളടക്കം ബസിലുണ്ടായിരുന്നു. പരുക്കേറ്റ 27 പേരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.അമിത വേഗതയിലെത്തിയ ബസ് അരയിടത്തുപാലം അവസാനിക്കുന്ന ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം.പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി.