വാരാഘോഷം സംഘടിപ്പിച്ചു

Local News

കൊച്ചി: തൊഴില്‍ക്ഷമത ഉറപ്പാക്കുന്നതിനായി സജീവമായി പ്രവര്‍ത്തിക്കുന്ന ഓസ്‌ട്രേലിയയിലെ മുന്‍നിര സ്ഥാപനമായ ആർ.എം.ഐ.ടി സര്‍വകലാശാലയും കിങ്‌സ് കോര്‍ണര്‍ സ്‌റ്റോണ്‍ ഇന്റര്‍നാഷണല്‍ കോളേജും ‍സഹകരണ വാരാഘോഷം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളെ വിജയത്തിനായി ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പക്കുന്നതായിരുന്നു പങ്കാളിത്ത വാരാഘോഷം.

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് മാറുന്നതിനെ സഹായിക്കുന്ന പദ്ധതിയാണ് ഓസ്‌ട്രേലിയന്‍ ട്രാന്‍സ്ഫര്‍ പ്രോഗ്രാമുകള്‍. 2016 മുതല്‍ ഇതിനായി RMIT സര്‍വകലാശാലയും കിങ്‌സ് കോര്‍ണര്‍ സ്‌റ്റോണ്‍ കോളേജും സഹകരിച്ചുവരികയാണ്. 2016ല്‍ ഡല്‍ഹിയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷനില്‍ വെച്ചാണ് രണ്ട് സ്ഥാപനങ്ങളും തമ്മില്‍ ധാരണയായത്. ഉന്നത വിദേശവിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമാനതകളില്ലാത്ത അവസരങ്ങളാണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത്.

STEM കോളേജിലെ ലൈഫ് സൈക്കിള്‍ ആന്റ് ഗവേണന്‍സ് പ്രോഗ്രോ അസോസിയേറ്റ് ഡയറക്ടര്‍ പ്രൊഫസര്‍ അഭിജിത്ത് മണി, നേഴ്‌സിങ് ലെക്ചററും ക്ലിനിക്കല്‍ കോര്‍ഡിനേറ്ററുമായ നിക്കോള്‍ ഓര്‍വിന്‍, ബയോസയന്‍സസ് ഫുഡ് ടെക്‌നോളജി വിഭാഗം അസോസിയേറ്റ് ഡീന്‍ പ്രൊഫ. രാജാരാമന്‍, ഡോ. കെവിന്‍ ആര്‍ഗസ് (സീനിയര്‍ ലക്ചറര്‍, ഡിസൈന്‍ തിങ്കിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് (EMBA, MBA), എംബിഎ പ്രോഗ്രാം ഡയറക്ടര്‍), അക്കൗണ്ടിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഹെഡ് മെറിഡിത് തരപോസ് എന്നിവര്‍ ട്രാന്‍സ്ഫര്‍ പ്രോഗ്രോമിലെ പുതിയ ബാച്ച് വിദ്യാര്‍ഥികളുമായി സംവദിച്ചു. ജൂലൈ മാസത്തിലാണ് ഇവരെ മെല്‍ബണ്‍ ക്യാപസിലേക്ക് മാറ്റുന്നത്. മെല്‍ബണ്‍ ക്യാംപസില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന തൊഴിലവസരങ്ങളെ കുറിച്ചും സഹായങ്ങളെ കുറിച്ചുമുള്ള വിശദമായ ക്ലാസ് വിദഗ്ധരുടെ നേതൃത്വത്തില്‍ നടന്നു.

പങ്കാളിത്തത്തിലൂടെ വിദ്യാര്‍ഥികള്‍ക്കുള്ള ട്യൂഷന്‍ ഫീസ് 60 ശതമാനം വരെ കുറയുന്നതിനെ കുറിച്ച് കിംങ്‌സ് കോര്‍ണര്‍സ്‌റ്റോണ്‍ ഇന്റര്‍നാഷണല്‍ കോളേജ് സി.എഫ്.ഒ ജാസ്മിന്‍ ക്രിസ്റ്റഫര്‍ വിശദീകരിച്ചു. ഇത് വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കുന്നതിനൊപ്പം രാജ്യത്തിന്റെ അന്താരാഷ്ട്ര കറന്‍സി വിനിമയത്തെ ഗുണകരമായ രീതിയില്‍ സ്വാധീനിക്കുമെന്നും ജാസ്മിന്‍ ക്രിസ്റ്റഫര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *