ഇടുക്കി: മൂന്നാര്‍ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരനെ സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് സ്വദേശി പി കെ റോഷ്‌നെയാണ് തൂങ്ങിമരിച്ച നിലയില്‍ ജീവനക്കാര്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ഗെയിംമില്‍ പണം നഷ്ടപ്പെട്ടതാണ് യുവാവ് ആത്മഹത്യ ചെയ്യാന്‍ കാരണം എന്നാണ് സൂചന. ബുധനാഴ്ച രാത്രിയോടെയാണ് യുവാവിനെ കാണാതായത്.പുലര്‍ച്ചെ ജീവനക്കാര്‍ നടത്തിയ തിരച്ചില്‍ സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കുറച്ചുനാളുകള്‍ക്കു മുമ്പാണ് ഇയാള്‍ സ്വകാര്യ റിസോര്‍ട്ടില്‍ ജോലിക്കായി എത്തിയത് .രാത്രികാലങ്ങളില്‍ തുടര്‍ച്ചയായി പണം ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് ജീവനക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തൂങ്ങിമരിക്കാനുണ്ടായ കാരണവും പോലിസ് അന്വേഷിക്കുന്നുണ്ട്.