ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനം പ്രമാണിച്ച് രാജ്യതലസ്ഥാനം കനത്ത സുരക്ഷയില്‍. സുരക്ഷയുടെ ഭാഗമായി ആളില്ലാ വിമാനങ്ങള്‍, പാരാഗ്ലൈഡറുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ക്വാഡ്‌കോപ്റ്ററുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയുള്‍പ്പെടെ നിരോധിച്ചു. തീവ്രവാദികള്‍, ക്രിമിനലുകള്‍, സാമൂഹിക വിരുദ്ധര്‍ അടക്കമുള്ളവര്‍ ഇവ ഉപയോഗിച്ച് പൊതുജനങ്ങളുടെയും പ്രമുഖരുടെയും പ്രധാന സ്ഥാപനങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിച്ചേക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ഈ മാസം 18 മുതല്‍ ഫെബ്രുവരി 15 വരെ ഉത്തരവ് പ്രാബല്യത്തില്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
റിപ്പബ്ലിക് ദിനം പ്രമാണിച്ച് രാജ്യതലസ്ഥാനം കനത്ത സുരക്ഷയില്‍
