രഞ്ജിത്ത് ശ്രീനിവാസ് വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്ക് വധഭീഷണി; രണ്ടുപേർ പിടിയിൽ

Breaking Kerala

ആലപ്പുഴ: ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്‌ജിക്ക് വധഭീഷണി ലഭിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണ് പിടിയിലായത്. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി വി.ജി. ശ്രീദേവിക്കാണ് ഭീഷണി.സമൂഹമാധ്യമത്തിലൂടെയായിരുന്നു ഭീഷണി സന്ദേശം. കേസിൽ എസ്.ഡി.പി.ഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 പേർക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ ജഡ്‌ജിക്ക് നേരെ അധിക്ഷേപവും ഭീഷണിയും ഉയർന്നത്.
വധഭീഷണിയുടെ പശ്ചാത്തലത്തിൽ ജഡ്ജിയുടെ സുരക്ഷ ശക്തമാക്കി. സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറു സുകാരെയാണ് ജഡ്‌ജിയുടെ ഔദ്യോഗിക വസതിയിൽ കാവലിന് നിയോഗിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *