രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചതില്‍ സംതൃപ്തരാണെന്ന് രണ്‍ജിത്തിന്റെ ഭാര്യ അഡ്വ. ലിഷ. അത്യപൂര്‍വ്വമായ കേസായിരുന്നുവെന്നും പ്രോസിക്യൂഷന്‍ നന്നായി പ്രവര്‍ത്തിച്ചുവെന്നും ലിഷ പറഞ്ഞു.
കൊലപാതക ശേഷം വായ്ക്കരി ഇടാന്‍ പോലും കഴിയാത്ത തരത്തിലായിരുന്നു മൃതദേഹം. അതിനാല്‍ സാധാരണ കൊലപാതകം എന്ന പേരില്‍ എഴുതി തള്ളാനാവില്ല. ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തിലുള്ള ടീമും നന്നായി പ്രവര്‍ത്തിച്ചുവെന്നും ലിഷ കൂട്ടിച്ചേര്‍ത്തു.