വ്യത്യസ്ത രീതിയിൽ മലയാളിയുടെ മനസ്സിൽ സ്ഥാനം പിടിച്ച മൂന്ന് പേരെ കുഴിക്കട്ടുശ്ശേരി സാഹിതീ ഗ്രാമികയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. പട്ടാളാനുഭവങ്ങളും കണ്ടാണിശ്ശേരിയുടെ ജീവിതവും പകർത്തിയ കോവിലന്റെ എഴുത്തിനെ ഡോ.ആർ.സുരേഷ് അനുസ്മരിച്ചു. വരകൾകൊണ്ട് വിസ്മയം തീർത്ത ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വ്യത്യസ്തത കവിത ബാലകൃഷ്ണൻ വാക്കുകളിൽ വരച്ചു. പൊള്ളുന്ന അനുഭവങ്ങളെ പരിഭവമേതുമില്ലാതെ പകർത്തിയ ദേവകി നിലയംകോടിനെ ബിലു പത്മിനി നാരായണൻ പരിചയപ്പെടുത്തി. ഡോ.വടക്കേടത്ത് പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഡോ.പി.ബി.ഹൃഷികേശൻ സ്വാഗതവും വി.ആർ.മനുപ്രസാദ് കൃതജ്ഞതയും പറഞ്ഞു.
അനുസ്മരണം നടത്തി
