തെരുവുനായ ആക്രമണത്തിൽ ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാറിനു പരിക്ക്

Kerala

പത്തനംതിട്ട :തെരുവുനായ ആക്രമണത്തിൽ ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാറിനു പരിക്ക്. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കു കൂടി നായയുടെ കടിയേറ്റു. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു തെരുവ് നായ ആക്രമണം. പരിക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി

ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന ഒരാൾക്കും കടിയേറ്റത് പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വെച്ചാണ്. മറ്റൊരാളെ തെരുവുനായ ആക്രമിച്ചത് മലയാലപ്പുഴ ക്ഷേത്രത്തിന് അടുത്ത് വെച്ചാണ്. ഒരു ഷൂട്ടിനായാണ് പത്തനംതിട്ടയിലെത്തിയതെന്നും രാവിലെ കാപ്പി കുടിക്കാൻ പോയപ്പോഴാണ് നായ ആക്രമിച്ചതെന്നും ഡോക്ടർ രജിത് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *