പത്തനംതിട്ട റാന്നി പെരുനാട്ടില്‍ നാളെ സി പി ഐ എം പ്രാദേശിക ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പെരുനാട്ടെ സി ഐ ടി യു പ്രവര്‍ത്തകൻ ജിതിൻ ഷാജിയെ അരുംകൊല ചെയ്തതിൽ പ്രതിഷേധിച്ചാണിത്. രാവിലെ 6 മുതല്‍ ഉച്ചക്ക് 2 മണിവരെയാണ് ഹര്‍ത്താല്‍. നാളെയാണ് ജിതിന്റെ സംസ്‌കാരം നടക്കുന്നത്. സംഘപരിവാറുകാരാണ് അരുംകൊല നടത്തിയത്.
മൃതദേഹം നിലവില്‍ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലയാളി സംഘത്തിലെ മുഴുവന്‍ പേരേയും ഇന്നലെ പൊലീസ് അഴിക്കുള്ളില്‍ ആക്കിയിരുന്നു. പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് ഉടന്‍ സമര്‍പ്പിക്കും.