കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ഫ്ളാഗ്ഷിപ്പ് ചിപ്സെറ്റുമായി റിയല്‍മി ജിടി 7 പ്രോ പുറത്തിറങ്ങി.
ഫോട്ടോഗ്രഫി പ്രേമികള്‍ക്ക് റിയല്‍മി ജിടി 7 പ്രൊ സോണി ഐഎംഎക്സ്882 പെരിസ്കോപ്പ് ക്യാമറയാണ് അവതരിപ്പിക്കുന്നത്. അതോടൊപ്പം എഐ അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രഫി മോഡും അവതരിപ്പിക്കുന്നു.
സാംസങ് ഡിസ്പ്ലേയോടൊപ്പം റിയല്‍ വേളള്ഡ് ഇകോ ഡിസ്പ്ലേയും അവതരിപ്പിക്കുന്നു. മികച്ച ദൃശ്യാനുഭവങ്ങള്‍ക്ക് ഡോള്‍ബി വിഷന്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകൾ ജിടി 7 പ്രോയിലുണ്ട്.
കൂടാതെ എഐ മോഷന്‍ ഡെബ്ലര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോട്ടോഗ്രഫി അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചലിക്കുന്നതോ നിശ്ചലമോ ആയ ഷോട്ടുകളിലെ മങ്ങല്‍ കുറക്കുന്നതിന് ഇന്റലിജന്റ് അല്‍ഗോരിതവും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
മാര്‍സ് ഓറഞ്ച്, ഗാലക്സി ഗ്രേ നിറങ്ങളിലും 12ജിബി+256 ജിബി, 16ജിബി+ 512 ജിബി സ്റ്റോറേജ് വേരിയന്റുകളുമാണ് ജിടി 7 പ്രോയ്ക്കുള്ളത്. 56999, 62999 എന്നിങ്ങനെയാണ് റിയല്‍മി ജിടി 7 പ്രോയുടെ വില.