ന്യൂഡൽഹി: റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റമില്ലാതെ തുടരും.മൂന്ന് ദിവസത്തെ പണ നയ സമിതി സമിതി യോഗത്തിനൊടുവിലാണ് അടുത്ത രണ്ടു മാസത്തേക്കുള്ള പലിശ നിരക്ക് 6.5 ശതമാനായി തുടരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പണനയ യോഗത്തിലും നിരക്കില്‍ മാറ്റംവരുത്താതെ ആര്‍ബിഐ. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍തന്നെ തടുരും. കഴിഞ്ഞ ആറു തവണ ചേർന്ന യോഗങ്ങളിലും റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബറിന് ശേഷം മാത്രമെ നിരക്ക് കുറയാന്‍ സാധ്യതയുള്ളൂവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വിലക്കയറ്റവുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റെ ലക്‌ഷ്യം കൈവരിക്കാൻ നിലവിലെ ഉയർന്ന പലിശ നിരക്ക് ആവശ്യമില്ലെന്ന അഭിപ്രായം കഴിഞ്ഞ യോഗത്തിൽ ഉയരുന്നതിന് പിന്നാലെയാണ് പുതിയ തീരുമാനം. ആർബിഐ നയ പ്രഖ്യാപനത്തിന് മുന്നോടിയായി വ്യാപാരം ആരംഭിച്ചപ്പോൾ വിപണിയിൽ ഇടിവ്, സെൻസെക്‌സ് 200 പോയിൻ്റ് ആണ് ഇടിഞ്ഞത്. പ്രതീക്ഷിച്ചതുപോലെ, അത്ഭുതങ്ങൾ ഒന്നും സംഭവിക്കാതെയുള്ള പ്രഖ്യാപനം പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തിൽ റേറ്റ് പാനലിൻ്റെ പ്രതിബദ്ധത ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആവർത്തിച്ചു പറഞ്ഞു. പണപ്പെരുപ്പം 4% ലെവലിൽ കുറയുന്നത് വരെ സമീപ ഭാവിയിൽ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷ്യ വസ്തുക്കളിൽ വിലക്കയറ്റം സംബന്ധിച്ച് അനശ്ചിതത്വം തുടരുമെന്ന സൂചനയാണ് ആർബിഐ ഇക്കുറിയും നൽകുന്നത്.
പലിശനിരക്കിൽ മാറ്റമില്ല; റിസർവ് ബാങ്ക് പലിശനിരക്ക് 6.5 ശതമാനായി തുടരും
