പീഡന പരാതി; നടൻ ഷിയാസ് കരീമിനെതിരെ കേസ്

Breaking Kerala

കാസർകോട്: നടനും ചാനൽ ഫാഷൻ മോഡലുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ കേസ്. കാഞ്ഞങ്ങാട് സ്വദേശിനിയാണ് ചന്തേര പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിനറാണ് യുവതി, ഷിയാസുമായി പരിചയപ്പെടുകയും പീന്നീട് വിവാഹവാഗ്ദാനം നൽകി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കുകയായിരു എന്നുമാണ് പരാതി. 11 ലക്ഷം രൂപയിലധികം ഇയാൾ യുവതിയിൽനിന്നു തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *